മൂന്നാർ മറയൂർ റോഡിൽ ഒമ്പതാം മൈലിൽ വാഹനത്തിന് നേരെ കാട്ടാന പടയപ്പയുടെ ആക്രമണം. സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാനാണ് പടയപ്പ തകർത്തത്. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമിച്ചത് എന്ന് ഡി എഫ് ഓ അറിയിച്ചു. പ്രദേശത്ത് ഏറെനേരം ആന പരിഭ്രാന്തി പരത്തി.