സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാൻ തകർത്ത് പടയപ്പ..



മൂന്നാർ മറയൂർ റോഡിൽ ഒമ്പതാം മൈലിൽ വാഹനത്തിന് നേരെ കാട്ടാന പടയപ്പയുടെ ആക്രമണം. സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാനാണ് പടയപ്പ തകർത്തത്. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമിച്ചത് എന്ന് ഡി എഫ് ഓ അറിയിച്ചു. പ്രദേശത്ത് ഏറെനേരം ആന പരിഭ്രാന്തി പരത്തി.


أحدث أقدم