റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി. തൃശ്ശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരമറിച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. അപ്പോഴാണ് ബാഗിനുള്ളിൽ കഞ്ചാവ് ആണെന്ന് വ്യക്തമായത്. 197 കിലോ ഭാരമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി...
Kesia Mariam
0
Tags
Top Stories