തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തിൽ ഒന്നാംവർഷ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടു വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് എന്ന് പോലീസ് പറഞ്ഞു.
കാര്യവട്ടം റാഗിങ്: പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Kesia Mariam
0
Tags
Top Stories