ലൈംഗിക ബന്ധത്തിനിടെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍


ലഖ്‌നൗ: കാമുകനെ ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബ്ലാക്‌മെയില്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് 32 കാരിയായ സ്ത്രീ മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ഇഖ്ബാല്‍ എന്ന യുവാവ് തന്നെ ലൈംഗിക ബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുകയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ കോളുകള്‍ ഭര്‍ത്താവിനെ കേള്‍പ്പിച്ച് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കരകൗശല വിദഗ്ധനായ ഇയാള്‍ ഗ്രാമത്തിലെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
അങ്ങനെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തത്. തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വീട്ടിലെത്തിയ ഇഖ്ബാല്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ കോള്‍ റെക്കോര്‍ഡിങ് ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
أحدث أقدم