ആറ്റിങ്ങൽ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് പുറക് വശത്ത് അനൂപ് ആർ.വി(41) ആണ് മരിച്ചത്. വ്യാഴാഴിച്ച രാത്രി 9.45നാണ് അപകടം നടന്നത്.
അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ നിന്നും വീട്ടിലേക്ക് പോകവേ അനൂപ് ഓടിച്ച് പോയ ഓട്ടോ ബാവ ഹോസ്‌പിറ്റലിന് മുൻവശം റോഡിനോട് ചേർന്നുള്ള ഫുട്‌പാത്തിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. തെറിച്ച് റോഡിൽ വീണ് അനൂപിൻ്റെ തലക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അവിടെ നിന്ന് വിദഗ്‌ധ ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 10.20 ഓടെ മരണം സംഭവിച്ചു. അവനവഞ്ചേരി ഹൈസ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന അനൂപ് അവനവഞ്ചേരി തെരുവ് ജംഗ്ഷൻ ഓട്ടോ സ്റ്റാനിലെ ഓട്ടോ ഡ്രൈവർ കൂടിയാണ്