നഗരപ്രാന്ത പ്രദേശമായ തപ്പച്ചബുത്രയിലെ(Tappachabutra ) ജീര ഹനുമാന്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിന്‍വശത്തായിട്ടാണ് മാംസക്കഷ്ണം കണ്ടെത്തിയത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പുരോഹിതനാണ് ശിവലിംഗത്തിന് പിന്നില്‍ മാംസക്കഷണങ്ങള്‍ വച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് അദ്ദേഹം വിവരം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്തു.നിരവധി ദേവന്മാരെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഒരു ഹനുമാന്‍ ക്ഷേത്രമാണിത്. വാര്‍ത്ത പരന്നതോടെ ഹിന്ദു സംഘടനകളും ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു.
250ഗ്രാം തൂക്കമുള്ള ആട്ടിറച്ചിയുടെ ഒരു കഷ്ണമായിരുന്നു ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന സ്ഥിതിയുണ്ടായിരുന്നു.സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനേയും വിന്യസിച്ചിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്.
ക്യാമറ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിലാണ് പോലീസ് യഥാര്‍ത്ഥ പ്രതിയെ തൊണ്ടിയോടെ പൊക്കിയത്.മാംസക്കഷ്ണം കടിച്ചുപിടിച്ച് നടന്നുവരുന്ന ഒരു യമണ്ടന്‍ പൂച്ചയെയാണ് പൊലീസുദ്യോഗസ്ഥര്‍ കണ്ടത്. പൂച്ച മാംസവുമായി ക്ഷേത്രത്തിനുള്ളിലേക്ക് കയറിപ്പോകുന്നതും വീഡിയോയിലുണ്ട്. ഇതോടെ വര്‍ഗീയ സംഘര്‍ഷത്തിനും മുതലെടുപ്പിനും കച്ചകെട്ടി വന്ന ടീംസ് സ്ഥലം കാലിയാക്കി.