വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്.വിവിധ മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തില്‍ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു.
അന്നേ ദിവസം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുമെന്ന് മോദി പറഞ്ഞു.മാർച്ച് 8 ന് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഏറ്റെടുക്കുന്ന സ്ത്രീകൾ അവരുടെ ജോലിയും അനുഭവങ്ങളും രാജ്യവുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. നമോ ആപ്പ് വഴി ഈ പ്രത്യേക സംരംഭകത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വനിതകളെ ക്ഷണിക്കുകയും അവരുടെ സന്ദേശങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.