പൊലീസിന് നേര്‍ക്ക് പ്രതിയുടെ ആക്രമണം; എഎസ്‌ഐയുടെ തലയില്‍ ഏഴു സ്റ്റിച്ച്




കൊച്ചി: അക്രമാസക്തനായ പ്രതി എഎസ്‌ഐയുടെ തലയില്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. എറണാകുളം തൃക്കാക്കര എഎസ്‌ഐ ഷിബി കുര്യനാണ് പരിക്കേറ്റത്. ഷിബിന്റെ തലയില്‍ ഏഴ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ഇതരസംസ്ഥാനക്കാരനായ പ്രതി ധനഞ്ജയനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൃക്കാക്കര ഡിഎല്‍എഫ് ഫ്‌ലാറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ വാഹനങ്ങള്‍ തടയുകയും, റോഡില്‍ പരാക്രമം കാട്ടുകയും ചെയ്തത്  അറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

തുടര്‍ന്ന് പ്രതി പൊലീസ് സംഘത്തിന് നേര്‍ക്ക് പാഞ്ഞടുത്തു. പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി. പൊലീസുകാരുടെ വിസില്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് റോഡില്‍ കിടന്ന കല്ലെടുത്ത് എഎസ്‌ഐയുടെ നേര്‍ക്ക് എറിയുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എഎസ്‌ഐയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
أحدث أقدم