ചെങ്ങന്നൂർ ഭാസ്‌കരക്കാരണവര്‍ കൊലകേസ്; പ്രതി ഷെറിനെതിരെ വെളിപ്പെടുത്തലുമായി സഹതടവുകാരി


തൃശൂർ: ചെങ്ങന്നൂർ ഭാസ്‌കരക്കാരണവര്‍ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി സഹതടവുകാരി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനമായിരുന്നു. ഇതോടെയാണ് ജയിലിൽ ഷെറിന് വഴിവിട്ട സഹായങ്ങൾ ലഭിച്ചുവെന്ന് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തുന്നത്. ടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നും ഇവർ പറയുന്നു. 
അന്നത്തെ ജയിൽ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറഞ്ഞു. ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങളുടെ മറവിൽ ഷെറിന് വഴിവിട്ട പരോൾ ലഭിച്ചു. കാരണവർ കൊലക്കേസിലെ കുറ്റവാളിയായ ഷെറിൻ ഒരു ‘വി.ഐ.പിയാണ്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചുവെന്നും സുനിത പറഞ്ഞു. 

വധശ്രമക്കേസിൽ അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സുനിത. ത്യശൂർ പത്താംക്കല്ല് സ്വദേശിനിയാണ് സുനിത. 2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിക്കുകയായിരുന്നു. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി ഉണ്ടാവുകയും ചെയ്തതായും സുനിത പറഞ്ഞു. 

സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷെറിന്‍ ആയിരുന്നു കേസിലെ ഒന്നാംപ്രതിയായി. ഷെറിനും ആൺസുഹൃത്തും ചേർന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു. ശാരീരിക വെല്ലുവിളികളുള്ള ഇളയമകന്‍ ബിനു പീറ്റര്‍ ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001-ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെട്ടു. അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും വഴി ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്.
أحدث أقدم