‘കേന്ദ്രം അവഗണിക്കുമ്പോഴും ജനജീവിതവും വികസനവും ഉപേക്ഷിക്കപ്പെടില്ല എന്ന് ഉറപ്പാക്കുന്ന ബജറ്റ്’…



കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നല്‍കുന്നതാണ് പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. അര്‍ഹതപ്പെട്ടത് കേന്ദ്രം തരാതിരിക്കുന്ന സാഹചര്യത്തിലും ജനജീവിതവും നാടിന്റെ വികസനവും ഉപേക്ഷിക്കപ്പെടില്ല എന്നത് ബജറ്റ് ഉറപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم