തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരി മരിച്ചു. മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യർത്ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജയാണ് മരിച്ചത്.ഇന്നലെ സ്കൂൾ വിട്ട് മടങ്ങുംവഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൻ്റെ കൊമ്പാണ് ഒടിഞ്ഞ് ദേഹത്ത് വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്. മൃതദേഹം എസ്എടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണു.. എട്ട് വയസുകാരിക്ക് ദാരുണാന്ത്യം…
Jowan Madhumala
0
Tags
Top Stories