ഉണർവ്വ് കൺവൻഷന് ഇന്ന് സൗത്ത് പാമ്പാടിയുടെ മണ്ണിൽ തുടക്കം...


സൗത്ത് പാമ്പാടി: സി എസ് ഐ മദ്ധ്യ കേരള മഹായിടവക പുന്നവേലി വൈദിക ജില്ലാ കൺവൻഷൻ 'ഉണർവ്വ് 2025' സൗത്ത് പാമ്പാടി സെന്റ് സ്റ്റീഫൻസ് ചർച്ചിന്റെ മാന്തുരുത്തിയിലുള്ള മൈതാനത്തിൽ വച്ച് ഇന്ന് മുതൽ ആരംഭിക്കുന്നു. വൈകിട്ട് 6:30 ന് പുന്നവേലി വൈദിക ജില്ലാ ചെയർമാൻ റവ. ദാനിയേൽ എം ജേക്കബ് ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ റവ.സജി ജോസഫ് (പൊൻകുന്നം), ഇവ. ഡെന്നീഷ് ജോസഫ് (വാര്യാപുരം), റവ. സുനിഷ് പി ദിവാകരൻ (പാമ്പനാർ) എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. ഫെബ്രുവരി 23 വൈകുന്നേരം 4.30 ന് മദ്ധ്യ കേരള മഹായിടവക അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ നേത്വത്തിൽ വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടുകൂടി കൺവൻഷൻ സമാപനം കുറിക്കും.

أحدث أقدم