കേസിലെ പ്രതി… പാസ്സ്പോർട്ടില്ലാതെ യുഎസിലേക്ക് പറന്നു…അമ്പരന്ന് സുപ്രീം കോടതി…



പാസ്പോർട്ട് പിടിച്ചുവച്ചിരിക്കെ പ്രതി അമേരിക്കയിലേക്ക് പറന്നതിൽ അമ്പരപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി. ഈ പ്രതിയെ രാജ്യത്തെത്തിക്കാനും അറസ്റ്റ് ചെയ്ത് വിചാരണ നടത്താനും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ പ്രതി, പാസ്പോർട്ട് കോടതി പിടിച്ചുവെച്ചിരിക്കവെയാണ് അമേരിക്കയിലെത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പാസ്പോർട്ട് ഇല്ലാതെ എങ്ങനെയാണ് കുറ്റാരോപിതൻ യുഎസിലേക്ക് പറന്നതെന്ന് ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. ‘എങ്ങനെയാണ് ഒരു പ്രതിക്ക് പാസ്പോർട്ട് ഇല്ലാതെ രാജ്യംവിട്ട് യു എസിലേക്ക് പോകാൻ കഴിഞ്ഞത്. യു എസ് എന്നല്ല ഏതൊരു രാജ്യത്തേക്കും ഒരു വ്യക്തിക്ക് പാസ്പോർട്ട് ഇല്ലാതെ പോകുവാൻ സാധിക്കുകയില്ല. നിയമ വിരുദ്ധമായി മാത്രമേ ഒരാൾക്ക് ഇത്തരത്തിൽ വിദേശത്ത് എത്താനാകു എന്നും കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്ത പ്രതിക്കെതിരെ സുപ്രീം കോടതി ജാമ്യമില്ല വകുപ്പ് ചുമത്തി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
أحدث أقدم