കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായ റാംഗിംങ്ങിന് വിധേയമാക്കിയ സംഭവം ഇന്നലെയാണ് പുറത്തായത്.
ഇതിന് പിന്നാലെയാണ് ബീ ഫാം വിദ്യാർത്ഥികളും ഒരു ഹൗസ് സർജനും കൂടി ഇന്നലെ നിത്യ ബാറിലെത്തി അമിതമായി മദ്യപിച്ച് ബാർ ജീവനക്കാരുമായി അടിപിടി ഉണ്ടാക്കിയത്. നാടിന് മാതൃകയാകേണ്ട ഡോക്ടർ അടക്കമുള്ളവർക്ക് 'മദ്യം അകത്തു ചെന്നപ്പോൾ നിലതെറ്റുകയായിരുന്നു. അടിച്ച് പാമ്പായ ഇവർ
ബാർ ജീവനക്കാരുമായി വാക്കു തർക്കമുണ്ടായി. തുടർന്നാണ് അടിപിടിയിൽ കലാശിച്ചത്.
സംഭവം അറിഞ്ഞ് ഗാന്ധിനഗർ പോലീസ് എത്തി. പോലീസിൻ്റെ കൃത്യമായ ഇടപെടൽ മൂലം കുടുതൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയില്ല.