എറണാകുളത്ത് തീപിടിത്തം….വൻ നാശനഷ്ടം…


കൊച്ചി: എറണാകുളം കാക്കനാട് തീപിടിത്തം. കാക്കനാടുള്ള ഹ്യുണ്ടെ സർവീസ് സെൻ്ററിനുള്ളിലാണ് തീപിടിച്ചത്. കാക്കനാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. വലിയ നാശനഷ്ടമുണ്ടായതായി സംശയിക്കുന്നു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി.


أحدث أقدم