അമ്പലപ്പുഴയിൽ വീടിനോട് ചേർന്ന ഷെഡ് കത്തി നശിച്ചു...



അമ്പലപ്പുഴ: കൃഷി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡ് കത്തിനശിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 5-ാം വാർഡ് മുപ്പതിൽ ചിറ കർഷകനായ സജിയുടെ വീടിനോട് ചേർന്ന് ഷെഡ് ആണ് കത്തി നശിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. വീട്ട് ഉപകരണങ്ങളും, കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന മോട്ടർപമ്പ്, വിത്ത്,വീടിൻ്റെ വൈദ്യുതിമീറ്റർ കേബിൾ, വീട്ട് ഉപകണങ്ങൾ എന്നിവയും കത്തി നശിച്ചു.

സജിയും 10-ാം ക്ലാസ് കാരിയായ മകളും മാത്രമേ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഭാര്യ സുമ തൊഴിൽ ഉറപ്പ് ജോലിക്ക് പോയിരുന്നു.
തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തീ അണച്ചു.ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

أحدث أقدم