നാളെ മുതൽ യുഎഇയിൽ ഇന്ധനവില കുറയും...


അബുദാബി: യുഎഇയിൽ മാർച്ചിൽ
ഇന്ധന വില കുറയും. പെട്രോൾ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാൾ 2 ഫിൽസും ഡീസൽ ലിറ്ററിന് 5 ഫിൽസുമാണ് കുറവ്.

മാർച്ച് 1 മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.73 ദിർഹമായിരിക്കും നിരക്ക്. സ്പെഷ്യൽ 95 ലിറ്ററിന് 2.61 ദിർഹം, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.54 ദിർഹം എന്നിവയാണ് പുതുക്കിയ നിരക്ക്. പട്രോൾ നിരക്കിൽ 2 ഫിൽസ് ആണ് നാളെ മുതൽ കുറച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് 5 ഫിൽസ് കുറച്ച് 2.77 ദിർഹമാണ് നാളെ മുതൽ നിരക്ക്.

ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന് 2.74, സ്പെഷൽ 95 ലിറ്ററിന് 2.63, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.55, ഡീസൽ ലിറ്ററിന് 2.82 ദിർഹം എന്നിങ്ങനെയായിരുന്നു നിരക്ക്.

ഫെബ്രുവരിയിൽ രണ്ട് മാസത്തിന് ശേഷം ഇന്ധന വില കുത്തനെ വർധിച്ചിരുന്നു. ആഗോള വിലനിലവാരത്തിന് അനുസരിച്ചാണ് 2015 മുതൽ യുഎഇ എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.
أحدث أقدم