ചെങ്ങന്നൂർ, ആറന്മുള , മണ്ഡലങ്ങളിലെ വഞ്ചിപ്പോട്ടിൽ കടവ് പാലത്തിന് ഏഴരകോടി അനുവദിച്ചതുൾപ്പെടെയുള്ളമന്ത്രിസഭായോഗ തീരുമാനങ്ങള്‍




*തസ്തിക*മലബാർ കാൻസർ സെന്ററിൽ  ദിവസ വേതന/ കരാർ അടിസ്ഥാനത്തിൽ  നിയമനം നടത്തുന്നതിന്  36 തസ്തികകൾ സൃഷ്ടിക്കും.

*ശമ്പളപരിഷ്ക്കരണം*

കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റെ ബോർഡ് ലമിറ്റഡിലെ ഓഫീസേഴ്സ് ആന്റ് സ്റ്റാഫ് കാറ്റഗറിയിലെ ജീവനക്കാരുടെ 11-ാം ശമ്പളപരിഷ്ക്കരണം 1/07/2019 പ്രാബല്യത്തിൽ അനുവദിക്കും.

കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റെ ബോർഡ് ലമിറ്റഡിലെ വർക്കർ കാറ്റഗറിയിലെ ജീവനക്കാർക്ക് 1/07/2019 പ്രാബല്യത്തിൽ 11-ാം ശമ്പളപരിഷ്ക്കരണം അനുവദിക്കും.

ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങൾക്കും ഇതര ദേവസ്വം ബോർഡിലേതു പോലെ ഓണറേറിയവും സിറ്റിങ്ങ് ഫീസും അനുവദിക്കും. 

*ഭേദഗതി* 

മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിൽ ഡ്രോൺ- ലിഡാർ സർവ്വേ നടപ്പാക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. 

*നിയമനം*

കോട്ടയം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. അജി ജോസഫിനെ നിയമിക്കും.

*ധനസഹായം*

തൃശൂർ-പാലക്കാട് ദേശീയപാതയിൽ 18.10.24 ന് നീലിപ്പാറയിൽ  കാർ ഇടിച്ചു മരണമടഞ്ഞ മേരി മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ  മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷ രൂപ വീതം അനുവദിക്കും. മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് മരണമടഞ്ഞത്. 

ഏറ്റുമാനൂർ ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്കൂളിൽ 2024 ഓഗസ്റ്റ്  2 ന് സ്കൂളിലെ സ്പോർട്‌സ് മത്സരത്തിനിടെ കുഴഞ്ഞു വീണതിനെത്തുടർന്ന് ചികിത്സയിലിരിക്കെ  മരണമടഞ്ഞ ക്രിസ്റ്റൽ സി. ലാൽ എന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾക്ക് 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കും.

ചങ്ങനാശ്ശേരി താലൂക്കിലെ ചലഞ്ച്.സി,യ്ക്ക് ഇമ്മ്യൂണോ ഗ്ലോബുലിൻ ഇഞ്ചക്ഷൻ എടുക്കുന്നതിന് ഒരു വർഷത്തേയ്ക്കുള്ള തുടർ ചികിത്സയ്ക്ക് ആവശ്യമായ തുകയായ  6,47,136 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കൈമാറാൻ അനുമതി നൽകി.  ഇതിനുശേഷമുള്ള ചികിത്സാ സഹായത്തിന് അപൂർവ്വ രോഗത്തിനുള്ള ചികിത്സയ്ക്കുള്ള 2021 ലെ അപൂർവ്വരോഗങ്ങൾക്കുള്ള ദേശീയ നയം പ്രകാരം തുടർനടപടി സ്വീകരിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് നിർദ്ദേശം നൽകി.

നോർത്ത് മലബാർ മീഡിയ പ്രിൻ്റിംഗ് ആന്റ്റ് പബ്ലിഷിംഗ് കമ്പനിയുടെ കീഴിൽ പ്രസിദ്ധീകരിക്കുന്ന കണ്ണൂർ മെട്രോ ദിനപത്രത്തിന്റെ പ്രസ്സും അനുബന്ധ ഉപകരണങ്ങളും 2019 ആഗസ്റ്റ്  8ലെ  പ്രളയത്തിൽ നശിച്ചതിനെ തുടർന്ന് സ്ഥാപനത്തിനുണ്ടായ നാശനഷ്ടത്തിൽ  മാനേജിംഗ് ഡയറക്ടർ എം.പി. മുരളീധരന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

*ടെണ്ടർ  അംഗീകരിച്ചു*

കണ്ണൂർ ജില്ലയിലെ പാടിയിൽക്കടവ് പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട 10,71,10,930 രൂപയുടെ ടെണ്ടർ  അംഗീകരിച്ചു.

*ക്വട്ടേഷൻ തുക അംഗീകരിച്ചു*

ആറന്മുള ,ചെങ്ങന്നൂർ മണ്ഡലങ്ങളിലെ ആദിപമ്പയ്ക്ക് കുറുകെ വഞ്ചിപ്പോട്ടിൽ കടവിൽ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ക്വട്ടേഷൻ തുക 7,56,11,922 രൂപ അംഗീകരിച്ചു.

*ഭൂമി അനുവദിക്കും*

എറണാകുളം ഏഴിക്കര, കടമക്കുടി വില്ലേജുകളിൽ ഉൾപ്പെട്ട 0.92923 ഹെക്ടർ ഭൂമി, കടമക്കുടി -ചാത്തനാട് പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഏറ്റെടുക്കുമ്പോൾ, കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ പുനരധിവാസ ഭൂമിയ്ക്ക് അർഹരായ ഒൻപത് ഗുണഭോക്താക്കൾക്ക് ജിഡ ഏറ്റെടുത്തിട്ടുള്ള 17.86 ആർ സ്ഥലത്ത് നിന്നും പുനരധിവാസ പാക്കേജ് പ്രകാരം ഓരോരുത്തർക്കും മൂന്ന് സെന്റ് ഭൂമി വീതം അനുവദിക്കും.

*മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി നൽകും*

കട്ടപ്പന മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള, കട്ടപ്പന വില്ലേജിലെ ബ്ലോക്ക് നമ്പർ 62 ലെ, 1 ഹെക്ടർ 61 ആർ 94 ചതുരശ്ര മീറ്റർ വസ്തുക്കളുടെ ഉടമസ്ഥാവകാശം കട്ടപ്പനയിൽ 100 കിടക്കകളുള്ള ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനായി തൃശ്ശൂർ E.S.I കോർപ്പറേഷൻ റീജിയണൽ ഡയറക്ടറുടെ പേരിലേക്ക് കൈമാറുന്നതിനുള്ള ആധാര രജിസ്ട്രേഷന് ആവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഉൾപ്പെടെയുള്ള തുകയായ 21,37,610 രൂപ ഒഴിവാക്കി നൽകും.


أحدث أقدم