കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത.വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവൻ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ആർച്ച് ബിഷപ്പ് തോമസ് തറയിൽ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറിൽ ആരോപിക്കുന്നു.പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ?. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കനത്തപ്രതിസന്ധി നേരിടുകയാണ്.അധ്യാപക- അനധ്യാപക നിയമനങ്ങൾ വിവിധ കാരണത്താൽ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കണ്ണിൽ കാണുകയാണെന്നും സര്‍ക്കുലറിൽ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്