കോട്ടയത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.




കോട്ടയം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന  01.760 കിലോ കഞ്ചാവുമായി  രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിൽ വീട്ടിൽ ഫാരിസ്  (25), കുമാരനെല്ലൂർ  പള്ളികിഴക്കേതിൽ വീട്ടിൽ ജിബിൻ ചെറിയാൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പെരുമ്പായിക്കാട് തോപ്പിൽ പടി ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നതായി  ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ   പോലീസ് ഇന്നലെ രാത്രി  നടത്തിയ പരിശോധനയിലാണ്  തോപ്പിൽ പടി ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവർ ഇരുവരെയും പിടികൂടുന്നത്. പോലീസിനെ കണ്ട് ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ്  ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും  പോലീസ് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഗാന്ധിനഗർ  സ്റ്റേഷൻ എസ്.എച്ച്. ഓ ടി.ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ്, ആഷിൽ രവി, എ.എസ്. ഐ പത്മകുമാർ, സി.പി.ഓ മാരായ ദിലീപ് വർമ്മ,രഞ്ജിത്ത്,അനൂപ്, വിഷ്ണുപ്രിയൻ, മനീഷ്, സജിത്ത്, കിരൺകുമാർ, ശ്രീനിഷ് തങ്കപ്പൻ പ്രതീഷ്  എന്നിവർ ചേർന്നാണ് ഇവരെ  അറസ്റ്റ് ചെയ്തത്.ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.
أحدث أقدم