കേരളത്തിലെ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമർശത്തെ എതിർത്ത് മന്ത്രി പി രാജീവ്‌....




കൊച്ചി: കേരളത്തിലെ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പരാമർശത്തെ എതിർത്ത് മന്ത്രി പി രാജീവ്‌. വ്യവസായ നിക്ഷേപത്തിന് കേരളം മികച്ചതാണ്. കേരളീയരും കേരള വിരുദ്ധരും എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ ഒന്നും ഇവിടെ നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. പ്രതിപക്ഷം നിയമസഭയിൽ ആകാം, കേരളത്തിന്റെ പ്രതിപക്ഷം ആവരുത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് നിൽക്കണം. ‘പ്രതിപക്ഷ നേതാവിന്റെ മറുപടി ഞങ്ങൾക്ക് ഉള്ളതല്ല, അത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. അത് അവർ തമ്മിൽ ചർച്ച ചെയ്ത് അവസാനിപ്പിക്കണം. അതിന്റെ പേരിൽ കേരളത്തെ കരുവാക്കരുത്’ മന്ത്രി പറഞ്ഞു.

أحدث أقدم