പാലക്കാട് ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കത്തി കൊണ്ട് കുത്തിയ വിദ്യാർത്ഥിക്കും പരിക്കുണ്ട്. ഒറ്റപ്പാലം എന്‍എസ്എസ് വൊക്കേഷണൽ ഹയ൪സെക്കൻഡറി സ്കൂളിൽ രാവിലെയായിരുന്നു അക്രമം. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ചെറിയ കത്തി ഉപയോഗിച്ചാണ് കുത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു.
പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു…രാവിലെയായിരുന്നു അക്രമം.
Jowan Madhumala
0
Tags
Top Stories