ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; റിട്ടയേർഡ് എസ്ഐക്ക് ദാരുണാന്ത്യം

തൃശൂർ: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് എസ്ഐ മരിച്ചു. തൃശൂർ ഓട്ടുപാറ സെൻ്ററിൽ വെച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രികനായ എങ്കക്കാട് സ്വദേശി പദ്മനാഭൻ നായർ (86) ആണ് മരിച്ചത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


أحدث أقدم