കൂരോപ്പട : കോത്തല ആയൂർവ്വേദാശുപത്രിയിൽ 1 കോടി രൂപായുടെ പുതിയ .മന്ദിര നിർമ്മാണത്തിന് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ ആയൂഷ് വകുപ്പിൽ നിന്ന് അനുവദിച്ച 1 കോടി രൂപാ ഉപയോഗിച്ചാണ് കൂരോപ്പട പഞ്ചായത്തിലെ കോത്തലയിൽ പ്രവർത്തിക്കുന്ന ആയൂർവ്വേദാശുപത്രിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ മന്ദിരമാണ് നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ ശിലാസ്ഥാപനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം പി.എസ്.രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, ബാബു വട്ടുകുന്നേൽ, സന്ധ്യാ ജി നായർ,അനിൽ കൂരോപ്പട, മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, ഡോ. അനി പ്രകാശം തുടങ്ങിയവർ പങ്കെടുത്തു.
കോത്തലയിലെ ആയൂർവ്വേദാശുപത്രിയിൽ 1 കോടി രൂപായുടെ പുതിയ മന്ദിരം വരുന്നു.
Jowan Madhumala
0
Tags
Pampady News