മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള 100, 200 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.
പുതിയ നോട്ടുകളുടെ രൂപകൽപന മഹാത്മാഗാന്ധി പരമ്പരയിലെ 100, 200 രൂപ നോട്ടുകൾക്ക് സമാനമാണെന്നും ആർ.ബി.ഐ അറിയിച്ചു. റിസർവ് ബാങ്ക് മുമ്പ് പുറത്തിറക്കിയ 100, 200 രൂപ നോട്ടുകൾ നിലനിൽക്കും. പദവിയൊഴിഞ്ഞ ശക്തികാന്ത ദാസിന് പകരമായി 2024 ഡിസംബറിലാണ് മൽഹോത്ര ആർ.ബി.ഐ ഗവർണറായി ചുമതലയേറ്റത്.