പുതിയ 100, 200 രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് ആ​ർ.​ബി.​ഐ


​മുംബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ.​ബി.​ഐ) ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര​യു​ടെ ഒ​പ്പു​ള്ള 100, 200 രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു.

പു​തി​യ നോ​ട്ടു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന മ​ഹാ​ത്മാ​ഗാ​ന്ധി പ​ര​മ്പ​ര​യി​ലെ 100, 200 രൂ​പ നോ​ട്ടു​ക​ൾ​ക്ക് സ​മാ​ന​മാ​ണെ​ന്നും ആ​ർ.​ബി.​ഐ അ​റി​യി​ച്ചു. റി​സ​ർ​വ് ബാ​ങ്ക് മു​മ്പ് പു​റ​ത്തി​റ​ക്കി​യ 100, 200 രൂ​പ നോ​ട്ടു​ക​ൾ നി​ല​നി​ൽ​ക്കും. പ​ദ​വി​യൊ​ഴി​ഞ്ഞ ശ​ക്തി​കാ​ന്ത ദാ​സി​ന് പ​ക​ര​മാ​യി 2024 ഡി​സം​ബ​റി​ലാ​ണ് മ​ൽ​ഹോ​ത്ര ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.
أحدث أقدم