തോക്ക് ചൂണ്ടി 10 ലക്ഷം രൂപ കവർന്നു; ഇതര സംസ്ഥാനക്കാരായ നാല് പേർ അറസ്റ്റിൽ






 കാസർഗോഡ് : കാഞ്ഞങ്ങാടാണ് സംഭവം. ഇതര സംസ്ഥാനക്കാരായ നാല് പേരാണ് അറസ്റ്റിലായത്. ബീഹാർ സ്വദേശികളായ ഇബ്രാം ആലം, മുഹമ്മദ്‌ ഫാറൂഖ്, മുഹമ്മദ്‌ മാലിക്, അസം സ്വദേശി ധനഞ്ജയ് ബുറ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ഏച്ചിക്കാനത്തെ ക്രഷർ മാനേജർ കോഴിക്കോട് സ്വദേശി രവീന്ദ്രനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. ഏച്ചിക്കാനത്തെയും വെള്ളരിക്കുണ്ടിലെയും യാർഡുകളിൽ നിന്ന് കളക്ഷൻ തുകയുമായി മടങ്ങുകയായിരുന്നു രവീന്ദ്രൻ. മംഗളൂരുവിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കർണാടക പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. 
أحدث أقدم