തൃശൂർ: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവും പിഴയും ശിക്ഷ. പ്രതി ഹരിപ്രസാദിനെയാണ് ചാലക്കുടി സ്പെഷ‍്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 19,5000 രൂപയാണ് പിഴ.
12കാരിയായ പെൺകുട്ടിയെ മുരിയാട് ക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി അണ്ടി കമ്പനിക്ക് സമീപത്തുള്ള പാടത്തെ ബണ്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്.
സബ് ഇൻസ്പെക്റ്റർ അരിസ്റ്റോട്ടിൽ വി.പി., എഎസ്ഐമാരായ പ്രസാദ് കെ. കെ., ധനലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.