
13 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടു പേർ അറസ്റ്റിൽ. ചാഴൂർ ഐശ്വര്യ റോഡ് സ്വദേശിയായ വലിയപുരക്കൽ സുപ്രിയയുടെ വീട്ടിൽ നിന്നും 16 ¾ പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ചാഴൂർ എസ് എൻ റോഡ് സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സന്ധ്യ (4 ) പെരിങ്ങോട്ടുകര സ്വദേശിയായ പാണ്ടത്ര വീട്ടിൽ ഷൈബിൻ (47)എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.