'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ ആർസി ഓണർക്ക് എതിരെ കേസ്





കണ്ണൂർ: മട്ടന്നൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥി ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നപതിനാലുകാരനടക്കം നാല് കുട്ടികൾക്ക് പരുക്കേറ്റു. കീഴല്ലൂർ തെളുപ്പിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

വാഹനം കനാലിലേക്ക് മറിയുന്നതിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ചത്. കുട്ടികളുടെ പരുക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവെന്നാണ് കുട്ടികളുടെ മൊഴി.
എന്നാൽ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയവർക്കെതിരേ പൊലീസ് നടപടി സ്വീകരിക്കും. കുട്ടികൾ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
أحدث أقدم