ന്യൂയോര്‍ക്ക്: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടക്കയാത്രയ്ക്ക് തീയതി നിശ്ചയിച്ചു. ഈ മാസം 16ന് ഇരുവരും ഭൂമിയിലേക്കു മടങ്ങുമെന്നു നാസ.
സ്പെയ്സ് എക്സിന്‍റെ ക്രൂ 9 ദൗത്യത്തിലാണു മടക്കയാത്ര. ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന യുഎസിന്‍റെ നിക്ക് ഹോഗും റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവും ഇവർക്കൊപ്പമുണ്ടാകും.
എട്ട് ദിവസത്തെ ദൗത്യത്തിനു കഴിഞ്ഞ ജൂണിലാണ് ഇന്ത്യൻ വംശജ സുനിതയും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
ഇവർ യാത്ര ചെയ്ത ബോയിങ് കമ്പനിയുടെ സ്റ്റാർ ലൈനർ പേടകം തകരാറിലായതോടെ മടക്കയാത്ര മുടങ്ങുകയായിരുന്നു. തിരിച്ചുവരവിലെ അനിശ്ചിതത്വമാണു താനും ഭൂമിയിൽ തന്നെ കാത്തിരിക്കുന്നവരും നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് സുനിത ഇന്നലെ പറഞ്ഞു.