16 കാരനായ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ പിടിയിൽ




കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി ജയേഷ് (39) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 16 കാരനായ വിദ്യാർഥിയെ ജയേഷ് താമസിക്കുന്ന മുറിയിലേക്ക് വിളിച്ചു വരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥി ഇക്കാര്യം പുറത്തു പറയുന്നത്. പിന്നാലെ സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കേസെടുത്ത സുൽത്താൻ ബത്തേരി പൊലീസ് അധ്യാപനെ അറസ്റ്റു ചെയ്യുകയായിരുന്നു.
أحدث أقدم