2017 ലെ ഒരു പാർട്ടിക്കിടെയിലാണ് കെല്ലി കൊസൈറയ്ക്ക കൊക്കെയിന് ഉപയോഗിക്കാനായി തുടങ്ങിയത്. പിന്നീട് അത് തുടർച്ചയായി ഉപയോഗിക്കാൻ കൊല്ലി ആരംഭിച്ചു. ആദ്യം കൊക്കെയ്ൻ വലിക്കുന്നതിനിടെ കെല്ലിയുടെ മൂക്കിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത് കെല്ലി സാരമാക്കിയില്ല.
എന്നാൽ മാസങ്ങൽക്കകം കൊല്ലിയുടെ മൂക്കിൽ നിന്നും രക്തം വരുവാൻ ആരംഭിച്ചും. പിന്നീട് മുഖത്ത് ഒരു ദ്വാരം ഉണ്ടായി. ഈ സമയത്തെല്ലാം കെല്ലി കൊക്കെയ്ൻ ഉപയോഗം തുടർന്നു. ഒടുവില്‍ മൂക്കില്‍ നിന്നും രക്തത്തോടൊപ്പം മാംസ ഭാഗങ്ങൾ കൂടി പുറത്ത് വന്നു.
പക്ഷേ, അമിതമായ കൊക്കെയ്ന്‍ ഉപയോഗം മൂലം തന്‍റെ മുറിവ് സ്വയം ഉണങ്ങുമെന്ന ധാരണയായിരുന്നു കെല്ലിക്ക്. വേദന മാറാന്‍ ലഹരി ഉപയോഗിക്കുന്നത് തുടർന്നു. ഒടുവില്‍ മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരമാണ് അവശേഷിച്ചത്. ഇതുവരെ കൊല്ലി 15 ഓളം ശസ്ത്രക്രിയകൾക്ക് വിധേയയായിട്ടുണ്ട്.