ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ…




ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നെണ്ണവും ഇന്ത്യയിൽ. സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യു എയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണ് കണ്ടെത്തൽ. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി രേഖപെടുത്തിയിരിക്കുന്നത് ഡൽഹിയാണ്. ബൈർനിഹാത്ത്, പഞ്ചാബിലെ മുള്ളൻപൂർ, ഫരീദാബാദ്, ലോണി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് ലോകത്തിലെ മലിനമായ മറ്റ് ഇന്ത്യൻ നഗരങ്ങൾ.

ഇരുപത് നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാനിലെ നാല് നഗരങ്ങളും ചൈനയിലെ ഒരു നഗരവും ഉൾപ്പെട്ടിട്ടുണ്ട്.ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ബഹാമസ്, ബാര്‍ബഡോസ്, ഗ്രനെഡ, എസ്‌റ്റോനിയ, ഐസ്‌ലാന്‍ഡ് എന്നീ ഏഴ് രാജ്യങ്ങളാണ് 2024 ലെ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ മികച്ച വായു ഗുണനിലവാരത്തിന് മുന്നിൽ. ഛാഡ്, ബംഗ്ലാദേശ് എന്നിവയാണ് ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍
أحدث أقدم