നക്ഷത്രഫലം 2025 മാർച്ച് 30 മുതൽ ഏപ്രിൽ 05 വരെ



🙏സജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

 
🟣അശ്വതി  ദാമ്പത്യജീവിതത്തിൽ  സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. അനവസരത്തില് അഭിപ്രായപ്രകടനം നടത്തി വെറുപ്പ് സമ്പാദിക്കും. പൊതുവില് വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. 

 🟣ഭരണി :സുഹൃത്തുക്കൾ വഴി കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നേട്ടം. അലച്ചില് വര്ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. അന്യരുടെ   പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും. 

🟣കാർത്തിക :ഏറ്റെടുത്ത ജോലികള് ചിലപ്പോള് ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില് തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക.  ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. ഭൂമിയില് നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില് നേട്ടങ്ങള്. 

🟣രോഹിണി :സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. വ്യവഹാരങ്ങളില് വിജയം. തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങള്ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില് താത്പര്യം വര്ധിക്കും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും.

🟣മകയിരം  : അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള് ശമിക്കും. പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 

🟣തിരുവാതിര  മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 

🟣പുണർതം : അനാവശ്യചിന്തകള് വര്ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. കുടുംബ സുഖം കുറഞ്ഞിരിക്കും . സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില് നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

🟣പൂയം : സജ്ജനങ്ങളുടെ സഹായം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില് വിജയിക്കും. തൊഴിൽ രഹിതർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും . പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ശത്രുക്കളിൽ  നിന്നും നിരന്തരമായ ശല്യമുണ്ടാവാം . മുൻകോപം  നിയന്ത്രിക്കണം. ദാമ്പത്യപരമായ കലഹങ്ങൾ അവസാനിക്കും. 

🟣ആയില്യം : സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം  കൈകാര്യം ചെയ്യും. കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. നിദ്രാഭംഗം അനുഭവപ്പെടും. അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും .മംഗളകാര്യങ്ങളില് പങ്കെടുക്കും. കര്മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ   കൈവരിക്കാൻ  സാധിക്കും. സകുടുംബം വിനോദ പരിപാടികളിൽ പങ്കെടുക്കും.  

🟣മകം : ബന്ധുക്കൾ  ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും   ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നതിൽ തടസ്സം ,. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ ഭിന്നത. സന്താനങ്ങൾ  മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില് മംഗളകർമ്മങ്ങൾ  നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം. 

🟣പൂരം : ദമ്പതികൾ തമ്മിൽ  അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകൾ  വര്ദ്ധിക്കാതിരിക്കുവാൻ  ശ്രദ്ധിക്കണം.  വിദ്യാര്ത്ഥികൾക്ക്  അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ  വരുന്നതിനാൽ കയ്യിൽ  പണം തങ്ങുകയില്ല.  ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന് അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. 

🟣ഉത്രം : കര്മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള് കൈവരിക്കാന് സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക  പ്രശ്നങ്ങൾ  പരിഹരിക്കുവാൻ  സാധിക്കും.   വിവാഹ കാര്യത്തിൽ  അനുകൂല തീരുമാനം ഉണ്ടാവും . സാമ്പത്തിക  ഇടപാടുകളില് അധിക ശ്രദ്ധ പുലർത്തുക. 

🟣അത്തം : അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. മാനസിക സംഘർഷങ്ങൾ  കൂടും. ജീവിത പങ്കാളിയില് നിന്നും പിന്തുണ  ലഭിക്കും.വാക്സാമര്ത്ഥ്യം പ്രകടിപ്പിക്കും ,   സഹപ്രവര്ത്തകരുടെ അനുമോദനം ലഭിക്കും .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്ഷങ്ങള്ക്ക് ഇടയാക്കുന്ന സംഭവങ്ങള് ഉണ്ടാകും. മുന്കോപം നിയന്ത്രിക്കണം. 

🟣ചിത്തിര : ദമ്പതികൾ  തമ്മിൽ നിലനിന്ന  അഭിപ്രായ വ്യത്യാസം  ശമിക്കും  തൊഴിൽ പരമായും വാരം  നന്ന് .  .വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങള് മാറികിട്ടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ  വിജയിക്കും. സന്താനങ്ങള് മുഖേന മനസന്തോഷം അനുഭവപ്പെടും.ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മത്സര പരീക്ഷകളിൽ   വിജയിക്കുവാന് സാധ്യത.

🟣ചോതി: കര്മ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. യാത്രകള് മുഖേന പ്രതീക്ഷിച്ചതിനേക്കാള് ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില് മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങൾ  ഭാഗികമായി വിജയിക്കും . ഏത് കാര്യത്തിന് പരിശ്രമിച്ചാലും  വിജയത്തിലെത്തിക്കുവാൻ സാധിക്കും . 
🟣വിശാഖം :  തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ മുന്നോട്ടു നീക്കുവാൻ കഴിയും   ,   സുഹൃത്തുക്കൾ വഴി നേട്ടം, സന്താന ഗുണമനുഭവിക്കും . അകൽച്ചയിൽ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും , കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്ത കൾ  അലട്ടും.

🟣അനിഴം: ചെയ്യാത്ത കുറ്റത്തിന് അപവാദം കേൾക്കേണ്ടി  വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്കോപം നിയന്ത്രിക്കണം. ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് ശാരീരിക അസുഖങ്ങള് അനുഭവപ്പെടും. അസാധാരണ വാക് സാമർഥ്യം കൊണ്ട് കാര്യസാദ്ധ്യം . . ഉദരസംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിലിൽ  അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. 

🟣തൃക്കേട്ട : സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്നവിജം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. . വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടു. പുണ്യസ്‌ഥലങ്ങള് സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും.

🟣മൂലം: സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരില് നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില് മംഗളകര്മ്മങ്ങള് നടക്കും. കലാ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം. ദമ്പതികൾ  തമ്മില് അഭിപ്രായ വ്യത്യാസം ഉണ്ടാകും. കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ സാധിക്കും  . ആഘോഷങ്ങളിൽ  പങ്കെടുക്കും. നിരാശ വിട്ടുമാറും.  

🟣പൂരാടം : പ്രമോഷന് പ്രതീക്ഷിക്കുന്ന  സര്ക്കാര് ജീവനക്കാർക്ക്  അനുകൂല ഉത്തരവ് ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള് വാങ്ങിക്കും. തൊഴില് രഹിതർക്ക്  ജോലിസാദ്ധ്യത . പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം.പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്ദ്ധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. വാത ജന്യ രോഗസാദ്ധ്യത .

🟣ഉത്രാടം : പിതാവിനോ പിതൃ സ്ഥാനീയര്ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള് വര്ദ്ധിക്കും. മനസിന് സംഘർഷമുണ്ടാക്കുന്ന  വാർത്തകൾ കേൾക്കും . ആഢംബര  വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. മത്സരപരീക്ഷകളില് വിജയ സാധ്യത. ഗൃഹനിര്മ്മാണത്തില് ചിലവുകള് വര്ദ്ധിക്കും. സഹോദരസ്ഥാനീയരുടെ  സഹായം  ഉണ്ടാകും.
🟣തിരുവോണം :  കര്മ്മസംബന്ധമായി ബുദ്ധിമുട്ടുകള് അനുഭവപ്പെടും.ദന്ത രോഗത്തിന് സാദ്ധ്യത. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  ദേശം  നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങള് തുടങ്ങാന് അനുകൂലസമയമല്ല.തുടങ്ങി വച്ച പല പ്രവര്ത്തനങ്ങളിൽ തടസ്സം നേരിടും . കര്മ്മ രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ  വഴി സഹായം ലഭിക്കും. 
🟣അവിട്ടം  ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ  മനഃസന്തോഷം വർദ്ധിക്കും  .   ആരോഗ്യ വിഷമതകൾ  അനുഭവപ്പെടും.കൂട്ടുകാർ നിമിത്തം അബദ്ധങ്ങളിൽ ചെന്ന് ചാടാം . സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ  പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. 
പൊതുപ്രവര്ത്തനങ്ങളിൽ  വിജയം. 

🟣ചതയം : ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും. യാത്രകള് വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്‌ഥതകള് ശമിക്കും.
 
🟣പൂരുരുട്ടാതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. എന്നാല് പണമിടപാടുകളില് നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില് സംബന്ധിക്കും. ഗൃഹനിര്‍മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില് മികവുപുലര്‍ത്താന് സാധിക്കും. 

🟣ഉത്രട്ടാതി : പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്‍ക്കുവാന് സാധ്യതയുണ്ട്. 

🟣രേവതി  ഗുണാനുഭവങ്ങള് വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും..സഹോദരങ്ങളില്‍നിന്നു ള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും.
أحدث أقدم