ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി… 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍



ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു.


أحدث أقدم