കെഎസ്ഇബിയുടെ കടുത്ത നടപടി.. നാണംകെട്ട് കോർപറേഷൻ; 213 കടകളുള്ള നവീകരിച്ച എറണാകുളം മാർക്കറ്റിൻ്റെ ഫ്യൂസൂരി...




കൊച്ചി : എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. 6 ലക്ഷം രൂപ ബിൽ തുക കുടിശ്ശിക ആയതോടെയാണ് നടപടി. 213 കടകളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. 

വ്യാപാരികൾ ബില്ല് അടയ്ക്കുന്നുണ്ട്. എന്നാൽ കോമൺ സ്പേസിൻ്റെ ബില്ല് അടയ്ക്കേണ്ട കൊച്ചി കോർപറേഷൻ ഇത് കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇബി കടുത്ത നടപടി സ്വീകരിച്ചത്.
Previous Post Next Post