കൊച്ചി : എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. 6 ലക്ഷം രൂപ ബിൽ തുക കുടിശ്ശിക ആയതോടെയാണ് നടപടി. 213 കടകളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.
വ്യാപാരികൾ ബില്ല് അടയ്ക്കുന്നുണ്ട്. എന്നാൽ കോമൺ സ്പേസിൻ്റെ ബില്ല് അടയ്ക്കേണ്ട കൊച്ചി കോർപറേഷൻ ഇത് കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇബി കടുത്ത നടപടി സ്വീകരിച്ചത്.