കേരളം നമ്പർ വൺ ആയത് മദ്യ മയക്കുമരുന്നു വ്യാപനത്തിൽ- ചാണ്ടി ഉമ്മൻ. പാമ്പാടിയിൽ 25 കിലോ കഞ്ചാവ് വേണമെങ്കിലും ലഭ്യമാണെന്ന്‌ പാമ്പാടി ക്കാരനായ മന്ത്രി പറഞ്ഞു എങ്കിൽ അദ്ദേഹത്തിന്റെ മൊഴി പോലീസ് എടുക്കണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു


പാമ്പാടി: ഒന്നാം പിണറായി സർക്കാർ ഒഴുക്കിയത് മദ്യം ആണെങ്കിൽ  രണ്ടാം പിണറായി സർക്കാർ ഒഴുക്കുന്നത് മയക്കുമരുന്ന്. സംസ്ഥാനത്തെ കോളജുകളിലെ മെൻസ് ഹോസ്റ്റലുകൾ എല്ലാം എസ്.എഫ്.ഐ നിയന്ത്രണത്തിൽ ആണെന്നും ഹോസ്റ്റലുകളുടെ ചാർജ് ഇടത് അധ്യാപകർക്കാണെന്നും അവർ എസ്.എഫ്.ഐക്കാർക്ക് മാത്രമേ ഹോസ്റ്റൽ അനുവദിക്കുന്നുള്ളൂ എന്നും കോളേജ് പഠനം കഴിഞ്ഞ നിരവധി എസ്.എഫ്.ഐക്കാർ ഇപ്പോഴും അവിടത്തെ അന്തേവാസികൾ ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

 വിളിപ്പുറത്ത് പാമ്പാടിയിൽ 25 കിലോ കഞ്ചാവ് വേണമെങ്കിലും ലഭ്യമാണെന്ന്‌ പാമ്പാടി ക്കാരനായ മന്ത്രി പറഞ്ഞു എങ്കിൽ അദ്ദേഹത്തിന്റെ മൊഴി പോലീസ് എടുക്കണമെന്ന് ചാണ്ടി ഉമ്മൻ  ആവശ്യപ്പെട്ടു. രാജ്യത്ത് മദ്യ മയക്കുമരുന്ന് പ്രതി ശീർഷ ഉപയോഗം ഏറ്റവും കൂടിയ സംസ്ഥാനം കേരളമായിരിക്കുന്നു എന്നത് അപമാനകരമാണ്. ഇത് അമർച്ച ചെയ്യേണ്ടവർ ഇതിന് ചൂട്ടു പിടിച്ചു കൊടുക്കുന്നതാണ്  ഈ ദുര്യോഗത്തിന് കാരണം. ഉപയോഗിക്കുന്നവരെ പിടിക്കുന്നതിനപ്പുറം വിൽപ്പനക്കാരെയും വിതരണക്കാരെയും പിടികൂടുന്നതിൽ സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ല. വിൽപ്പനക്കാരും വിതരണക്കാരും ഭരണപക്ഷ പാർട്ടിയുടെ അണികളും  വരുമാനസ്രോതസ്സും ആയതിനാലാണ് സർക്കാർ നടപടി ഉണ്ടാകാത്തത് . പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാമ്പാടി കാളച്ചന്തയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എൽ.എ. പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ബി ഗിരീശൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോഷി ഫിലി പ്പ്, സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി,  യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു, ഡി.സി.സി സെക്രട്ടറിമാരായ ഷേർലി തര്യൻ,ജെ. ജി പാലക്കലോ ടി, അയർക്കുന്നം ബ്ലോക്ക് പ്രസിഡണ്ട് കെ. കെ രാജു, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, ഐ.എൻ.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് അനിയൻ മാത്യു, പാമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ആർ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. സർക്കാർ നടത്തുന്ന ശക്തമായ ഇടപെടൽ ഉടൻ ബോധ്യപ്പെടാത്ത പക്ഷം ദേശീയപാത ഉപരോധം അടക്കം രണ്ടാംഘട്ട സമരപരിപാടികൾ ഉണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.
أحدث أقدم