ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് 30 ന് സ്വീകരണം



കൊച്ചി : യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി അഭിഷിക്തനായി കേരളത്തിൽ തിരിച്ചെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസിനു 30 നു ഉച്ചയ്ക്കു 12.30 നു കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകും.

ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്നു സ്വീകരിക്കും.

വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ എത്തുന്ന ശ്രേഷ്ഠ ബാവാ, മാർ അത്തനേഷ്യസ് കത്തീഡ്രലിൽ മുൻഗാമി ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ പ്രാർത്ഥന നടത്തും. പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയേൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽഖുറി, മലങ്കരയിലെ മെത്രാപ്പൊലീ ത്തമാർ എന്നിവരുടെ കാർമികത്വ ത്തിൽ സ്‌ഥാനാരോഹണ ശുശ്രൂഷ നടക്കും.

വൈകിട്ടു 4.30 നു നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ സാമുദായിക നേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്നു ഡോ. കുര്യാക്കോസ് മാർ തെയോഫിലോ സ്, ഡോ. മാത്യൂസ് മാർ അന്തീമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് എന്നിവർ അറിയിച്ചു.
أحدث أقدم