കൊച്ചി ആസ്റ്റർ മെഡിസിറ്റി നേഴ്സിങ് സൂപ്രണ്ടിന് എതിരെ ജാസ്മിൻ ഷാ, “നിങ്ങളുടെ തിട്ടൂരങ്ങൾ വായിച്ചു ഒന്നും നടക്കാൻ പോകുന്നില്ല”നേഴ്സിങ് ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ “5 മിനിറ്റ് ബ്രേക്ക്‌”ലൈവിൽ പ്രതികരിച്ച് ജാസ്മിൻ ഷാ






കൊച്ചി : ഒരിടവേളയ്ക്ക് ശേഷം നേഴ്സിങ് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതു ജന മധ്യത്തിൽ ചർച്ചയാക്കുകയാണ് യു എൻ എ നേതാവ് ജാസ്മിൻ ഷാ. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നടക്കുന്ന തൊഴിൽ പീഡനങ്ങൾക്കെതിരെയാണ് ജാസ്മിൻ ഷാ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ജാസ്മിൻ ഷാ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ആസ്റ്റർ മാനെജുമെന്റിന് എതിരെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത പോസ്റ്റിന്റെ പൂർണ്ണരൂപം 

കൊച്ചി ആസ്റ്റർ മെഡിസിറ്റി CNO അറിയാൻ…

നിങ്ങളുടെ പുതിയ തിട്ടൂരങ്ങൾ വായിച്ചു….
ഭലേ ഭേഷ്… ഒന്നും നടക്കാൻ പോകുന്നില്ല…

👉6-6-12 സമയക്രമം പ്രിയ CNO നിങ്ങൾ ആസ്റ്ററിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് യുഎൻഎ സുശക്തമായ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്.അത് അട്ടിമറിക്കാൻ നിങ്ങളെക്കൊണ്ടാകില്ല.

👉 രണ്ട് വർഷം മുൻപ് ഞാനടക്കം ഇരുന്ന ചർച്ചയിൽ ഭക്ഷണം കഴിക്കാനും, രാത്രി ഡ്യൂട്ടിക്കിടയിൽ റെസ്റ്റ് എടുക്കാനും എല്ലാം ഡിപ്പാർട്ട്മെൻ്റിലും ഇതേ ആസ്റ്റർ മാനേജ്മെൻറ് സൗകര്യം അനുവദിച്ചത് CNO നിങ്ങൾ അറിഞ്ഞിരുന്നില്ലയോ, അതോ അന്നാ ചർച്ചയിൽ പങ്കെടുത്ത താങ്കൾ മറന്നു പോയതാണോ? എന്തായാലും 5മിനുട്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന വിദ്യ ആദ്യ സ്വയം നടപ്പിലാക്കിയാൽ മതി.

👉 താങ്കളുടെ 2 മത്തെ തിട്ടൂരം നടപ്പിലാക്കണമെങ്കിൽ ക്രിത്യമായ രോഗി- നേഴ്സ് അനുപാതം നടപ്പിലാക്കാൻ കൂടി തയ്യാറാകണം. നഴ്സുമാരെ താങ്ങളുടെ കാബിനിൽ വിളിച്ച് വരുത്തി അവരെ അപമാനിച്ച് റിസൈൻ വെപ്പിക്കുന്ന രീതി അടിയന്തിരമായി അവസാനിപ്പിച്ചിലെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് താങ്ങൾ ഉടനെ അറിയും.


👉 നേഴ്‌സുമാരായത് കൊണ്ട് താങ്കളുടെ തിട്ടൂരത്തിനനുസരിച്ചേ ആശുപത്രിയിൽ വരാനും, പോകാനും പാടുള്ളൂ എന്ന 3 മത്തെ മുദ്രാവാക്യം ചുരുട്ടി മടക്കി പോക്കറ്റിൽ വെച്ചാൽ മതി.ഡ്യൂട്ടി സമയം കഴിഞ്ഞാണ് നേഴ്സുമാർ സംഘടനാ പ്രവർത്തനവും, സൗഹൃങ്ങളും എല്ലാം കൊണ്ട് പോകുന്നത്. ഏതൊരാൾക്കും എപ്പോഴും കടന്നു വരാൻ അനുമതിയുള്ള ആശുപത്രിയിലും പരിസരത്തും ഇത്തരം നോട്ടീസ് ഒട്ടിച്ച് വെച്ചാൽ ഒരു പുല്ല് വിലയും ഞങ്ങൾ നൽകില്ല.

നിരവധി പരാതികളായി CNO താങ്കൾക്കെതിരെ ഞങ്ങൾക്ക് ലഭിക്കുന്നത്. നഴ്സുമാരെ തമ്മിലടിപ്പിച്ച് പക്ഷപാതപരമായ നടപടി സ്വീകരിക്കുന്ന നിങ്ങൾക്ക് മാനേജ്മെൻറ് പിന്തുണയുണ്ടോ എന്ന് ഞങ്ങൾക്കറിയണം. ഇന്ന് യുഎൻഎയുടെ പിള്ളേർ അവിടെ ഒരു ലെറ്റർ തരും. തീരുമാനമായില്ലെങ്കിൽ പിന്നെ സീൻ കോൺട്ര…

NB :കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ബാക്കി വഴിയേ അറിയാം… പറയുന്നത് യുഎൻഎയാണ്.

Jasminsha Manthadathil


أحدث أقدم