സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി വീടുവിട്ടിറങ്ങി; 7 പെൺകുട്ടികളേയും പിടികൂടി പൊലീസ്




കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി വീടുവിട്ടിറങ്ങിയ 7 പെൺകുട്ടികളെ കണ്ടെത്തി വണ്ടൻമേട് പൊലീസ്. ഞായറാഴ്ച വൈകിട്ടോടെയാണ് സ്കൂൾ കുട്ടി ഉൾപ്പെടെയുള്ള പെൺകുട്ടികൾ യുവാവിനെ തേടി ഇറങ്ങിയത്. പിന്നാലെ വീട്ടുകാർ നൽകിയ പരാതിയിൽ തിങ്കളാഴ്ച ഉച്ചയോടെ തമിഴ്നാട്ടിൽ വച്ച് പെൺകുട്ടികളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

കടയിലേക്ക് പോവുന്നുവെന്നറിയിച്ചാണ് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിൽ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. ഇതിൽ ഒരു പെൺകുട്ടിയാണ് യുവാവിനെ തേടി ഇറങ്ങിയത്. പിന്നാലെ അയൽ വാസികളും ബന്ധുക്കളുമായ 6 പെൺകുട്ടികൾ കൂടി പോവുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
أحدث أقدم