മുംബൈയിൽ ട്രാൻസ്ജെൻഡർ ചമഞ്ഞ് താമസം; 8 ബംഗ്ലാദേശികൾ അറസ്റ്റിൽ



മുംബൈ : മുംബൈയില്‍ പോലീസ് നടപടികളില്‍ നിന്ന് രക്ഷപ്പെടാൻ ഗോവണ്ടിയില്‍ ട്രാൻസ്‌ജെൻഡറുകളായി ലൈംഗിക തൊഴില്‍ നടത്തി ജീവിച്ചിരുന്ന എട്ട് ബംഗ്ലാദേശികള്‍ പിടിയില്‍.കഴിഞ്ഞ 5 മുതല്‍ 6 വർഷമായി അവർ മുംബൈയില്‍ താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബൈസാഖി ഖാൻ, റിഡോയ് മിയ പഖി, മറൂഫ് ഇഖ്ബാല്‍ ധാലി, ശാന്തകാന്ത് ഒഹിത് ഖാൻ, ബർഷ് കോബിർ ഖാൻ, അഫ്‌സല്‍ ഹുസൈൻ, മിസാനൂർ കോളില്‍, അമീർ ഖാൻ എന്നിവരാണ് പ്രതികളെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ഇവരെ ഉടൻ നാടുകടത്താനുളള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
أحدث أقدم