താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊലപാതകത്തിലെ പ്രതികളുടെ വീട്ടിൽ പൊലീസ് പരിശോധന. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഒപ്പം കൊലപാതകം ആസൂത്രണം ചെയ്ത ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും.
അതേ സമയം പ്രതികൾക്ക് പരീക്ഷയെഴുതാന്‍ പൊലീസ് പ്രത്യേക സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലാണുള്ളത്. സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.