മംഗളഗിരി - ഒറ്റയിട്ടി റോഡിൽ കലുങ്കിന് സമീപമാണ് സംഭവം.
പുകയില ഉൽപ്പന്നങ്ങളുമായി എത്തിയവർ പരിശോധന ഭയന്ന് ഒളിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
ചാക്കുകൾ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നാലെ ഈരാറ്റുപേട്ട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നിരോധിത പുകയില ഉത്പന്നങ്ങൾ കസ്റ്റഡിയിലെടുത്ത് മാറ്റി.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താൻ കൊണ്ടുവന്ന ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയതെന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു.
പ്രദേശത്ത് പൊലീസും എക്സൈസും അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു.