ചവർ കത്തിക്കുന്നതിനിടെ തീയിൽ വീണു; ഗൃഹനാഥന് ദാരുണാന്ത്യം





തിരുവനന്തപുരം: വീട്ടിലെ ചവർ കത്തിക്കുന്നതിനിടെ തീയിൽ വീണ് ഗൃഹനാഥന് ദാരുണാന്ത്യം. മുൻ പൊലീസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം പാറശ്ശാല പൂഴിക്കുന്ന് സ്വദേശി മുരളീധരൻ (85) ആണ് മരിച്ചത്.

മുരളീധരൻ പറമ്പിൽ ചവറ് കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീയിലേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. അയൽക്കാരാണ് മുരളീധരനെ തീയിൽ വീണ് പൊളളലേറ്റ നിലയിൽ കിടക്കുന്നത് കണ്ടത്.

ശേഷം നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


أحدث أقدم