ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ ഏഴു വയസുകാരിയെ പത്തൊൻപതുകാരൻ പീഡിപ്പിച്ച സംഭവത്തിൽ ജനങ്ങൾ പളളി തകർത്തു. ശനിയാഴ്ച മാർക്കറ്റിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെൺകുട്ടിയെ പ്രതിയായ അമൻഖാൻ പീഡിപ്പിച്ചത്. പ്രതി ഒരു വർഷം മുൻപാണ് ജുവനൈൽ ഹോമിൽ നിന്നും പുറത്തിറങ്ങിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ നാട്ടുകാർ തൊട്ടടുത്ത പളളി തകർക്കുകയായിരുന്നു. ജനങ്ങൾ പളളിയിലേക്ക് കയറി ഫർണിച്ചറുകളും മറ്റും വസ്തുക്കളും കൊളളയടിച്ചുവെന്ന് പളളിയിലെ ഇമാമ് പറഞ്ഞു.
പെലീസ് സ്ഥലത്തെത്തിയാണ് ജനങ്ങളെ നിയന്ത്രണത്തിലാക്കിയത്. സംഭവത്തിൽ പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.