കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ...



കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ. എറണാകുളത്തുനിന്നും വേണാട് എക്‌സ്പ്രസില്‍ കൊണ്ടുവന്നിരുന്ന പ്രതികളായ ആലപ്പുഴ സ്വദേശികളായ വിനീത്,രാഹുല്‍ എന്നിവരാണ് പൊലീസിനെ വെട്ടിച്ച് ഓടിപ്പോയത്. ഇതിൽ രാഹുലിനെയാണ് പൊലീസ് പിടികൂടിയത്. വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ചരല്‍പ്പറമ്പ്, കുമ്പളങ്ങാട് ഇരട്ടക്കുളങ്ങര, വ്യാസ കോളജ് പരിസരം, എന്നീ മേഖലകളില്‍ നടത്തിയ തെരച്ചിലൊടുവിലാണ് രാഹുവിനെ പിടികൂടിയത്.
ആലപ്പുഴ സ്വദേശി കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീത് ഇപ്പോഴും പിടിയിലായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും വിനീതും രാഹുലും പൊലീസനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്.

أحدث أقدم