ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ...



ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെ ആശമാരുടെ അനിശ്ചിത കാല സമരം 45 ദിവസം പിന്നിടുകയാണ്. നിരാഹാര സമരം ഏഴാംദിവസത്തേക്കും കടന്നു. സാഹിത്യ,സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.


أحدث أقدم